ചുറ്റിനും കണ്ണ് എത്താത്തിടത്തോളം മരുഭൂമി, മുന്നിൽ സ്വന്തം നിഴലും, അതിന്റെ ഒപ്പം എത്താൻ പായുന്ന കാലുകളും. ഒരിക്കലും ഒപ്പമെത്താൻ പറ്റുന്നില്ല എന്നു മത്രമല്ല നിഴൽ എന്നെക്കാൾ പല മടങ്ങു മുന്നിലെത്തി കൊണ്ടിരിക്കുന്നു. സ്വന്തം താങ്ങിനായി കൊണ്ടു നദക്കുന്ന വടി പൊലും നിഴലായി എന്നെ പുഛിക്കുന്നു. എന്തിനിങനെ നടക്കുന്നു? അറ്റമേതെന്നറിയതെ, എന്താണെന്നറിയാതെ! എന്തിന്??
വഴി അറിയാതെ ആണെങ്കിലും നിഴലിനെക്കാൾ വേഗമാണെന്റെ മനസ്സിന്. അതു സഞ്ചരിച്ച് എത്രയൊ മുന്നിലെത്തിയിരിക്കുന്നു.. നിഴലിനെക്കാളും വിലപിടിച്ചതാണെന്റെ മനസ്സ്. അതു തേടി ആയിരിക്കും എല്ലാ ചൊദ്യങ്ങളും അവഗണിച്ച യാത്ര തുടരുന്നത്.
നല്ല കാറ്റുണ്ട്, പൊടിയും, ചൂടുമല്ലാതെ മറ്റൊന്നും അതിൽ നിന്നനുഭവിക്കാനാകുന്നില്ല.. വറ്റിയുണങ്ങിയ ചുണ്ടുകൾ ഒരിറ്റു വെള്ളം കേഴുന്നുണ്ട്, അതു തേടി അലഞ്ഞൊരു പുഴയ്ക്കരികിലെത്തിയ ഞാൻ എത്രയോ ഭേദമെന്നൊർത്തു സമാധാനിച്ചു... എനിക്ക് ജീവനെങ്കിലും ബാക്കിയുണ്ട് – പുഴയ്ക്കോ?? വഞ്ചിയും, തുഴയും ഇല്ലാതെ പുഴയ്ക്കക്കരെ എത്തി. സമധാനം!! നീന്തേണ്ടി വന്നില്ല.
നിഴലിനു നീളം വച്ചു, ഞാൻ അതിന്റെ പുച്ഛം സഹിക്കാനാവാതെ തിരിഞ്ഞു നിന്നു... തിരിഞ്ഞു നിന്നപ്പോൾ പിന്നിട്ട വഴികൾ മാത്രം. അവിടെ വേറെ ഒന്നും കണ്ടതും ഇല്ല.. നിഴലിനു പുച്ഛം തീർന്നുവൊ? അതെന്നെ സ്നെഹത്തോടെ വിളിക്കുന്നതായി തോന്നി. പോരാത്തതിന് മുൻപെ പോയ മനസ്സു തേടിപ്പിടിക്കുവാനുള്ള വെമ്പലും. വീണ്ടും മനസ്സു തേടിയുള്ള യാത്ര, നിഴലിനെ നൊക്കിയുള്ള യത്ര.. പിന്തിരിഞ്ഞിട്ടു കാര്യമില്ല, നടപ്പ് തുടർന്നു..
മദ്ധ്യാഹ്നം വരെ മൂടലായിരുന്നു. ക്ഷീണം പിടിച്ചുലച്ച ശരീരവുമായി ഒരേ ഇരുപ്പിരുന്നു. യാത്ര തുടങ്ങി ഇത്ര വേഗം അനന്തമായ മരുഭൂമിയിൽ എത്തിപ്പെടുമെന്നു` കരുതിയില്ല. വന്നവഴി പൊലും കാണ്മാനില്ല എന്ന അവസ്ത, കൂട്ടിനു സ്വന്തം നിഴലും, താങ്ങിനയി കരുതിയ വടിയും.. ഇതിനു മുൻപ് ശരീരം അനുഭവിച്ച വരൾച എത്ര നിസ്സാരം എന്നു തോന്നിത്തുടങ്ങി. പക്ഷെ ആ മനസ്സ്, അതെവിടെ? യാത്ര തുടങ്ങുന്നതിനു മുൻപു തന്നെ പുറപ്പെട്ട എന്റെ സത്ത, അതു ഞാനിനി എവിടെയൊക്കെ അന്വേഷിക്കണം? അലയണം? അലയാനായി സമയം തുച്ഛം. ഇനി ഒരു പുലർച്ചയ്ക്കായി കാത്തിരിക്കാനാവില്ല, കാരനം, നിഴലാണെന്റെ വഴികാട്ടി, അതിന്റെ പുച്ഛമാണെന്റെ പ്രയാണത്തിനാധാരം, ഇനി ഒരു പുലർചയായാൽ ഈ സഞ്ചരിച്ച ദൂരം മുഴുവൻ തിരിച്ചു താണ്ടേണ്ടി വരും. മുൻപെ പൊയ ആ മനസ്സു കൂടി എന്നെ പുച്ഛിക്കും, പരിഹസിക്കും – അതെന്റെ അന്ത്യമായിരിക്കും!!
നിഴലിനു വീണ്ടും നീളം കൂടി, സന്ധ്യ ചുവക്കുന്നതു ഞാനറിഞ്ഞു ആ ചുവപ്പു ഉള്ളിലേക്കു പടരുന്നതു ഞാനനുഭവിച്ചു, നിഴലിന്റെ ഘനം ലഘൂകരിച്ചു. മനസ്സ്, അതിനെ ഞാനടുത്തറിഞു എന്നൊരു തൊന്നൽ, പക്ഷെ ആരെയും കാണാതെ, ആരാലും അരിയപ്പെടാതെ, ഒരു സധാരണ ദിവസത്തിൽ, സാധാരണമായ ഒരു യത്രയിൽ, സർവ്വ സാധാരണമായി സൂര്യനുണ്ടാവുന്ന ഒരു അസ്തമനം പോലെ ഒട്ടും അസാധാരണനാവാതെയുള്ള ഒരു യാത്രയുടെ അവസാനം കുറിക്കയാണോ? നേർവഴിയിലുള്ള ഒരു യാത്രയുടെ അന്ത്യം.? ഒടുവിൽ ആ മനസ്സും എന്നെ പരിഹസിച്ചു – “സാധാരണൻ, എന്തിനിത്ര യാത്ര ചെയ്തു?” ആ ഒരു ചൊദ്യതിൽ ഞാൻ നടുങ്ങി, ഇരുട്ടിലെക്കു മുങ്ങിയ സൂര്യനൊപ്പം, എന്റെ അസ്തമനവും ഞാനറിഞ്ഞു...
Hey Sudhy,
ReplyDeleteGood work macha. Liked it. Ninde ullil engane oru kazhivu undennu poramlokam kudi ariyatteda. I think i have read some of your other works also.
Keep Writing and posting.
Hoping for moreeee
woow!!!greattttttt.......
ReplyDeleteThis comment has been removed by the author.
ReplyDeletechinthikkan orupad chodhyangal bakkiyakki anubhavangalude choodil ninnum veritta oru kaazcha.. athanu enikk thonnunnath... ezhuthinte vazhiyiloode eniyum orupad yathra thudaroo priya suhruthe...
ReplyDelete