പ്രിയേ ..നിൻ പുഞ്ചിരി പ്പൂ കണ്ട നാൾ മുതൽ
ഊഷരമായൊരെൻ അന്തരാത്മാവിനുള്ളിലെ
ഗ്രീഷ്മതാപം കേട്ടണഞ്ഞു പോയ് .. എന്നിലെ
എന്നെ തിരഞ്ഞു തളർന്നാളിയൊരുദരത്തിലെ
പശി മാറ്റിയ പാഥേയം എന്നോണം നിന്നു നീ ..
നിൻ കടാക്ഷത്തിൽ ആർദ്രമയൊരെൻ മാനസം
അന്നേ അറിഞ്ഞു നീ എന്റെയെന്ന്
നീ ഇല്ലെങ്കിലോ വ്യർഥം എൻ ജീവിതം..
നിൻ ഗന്ധം ആണെന്റെ പ്രാണവായുവതായതും
ഉഷ്ണം വമിക്കുന്ന ഗ്രീഷ്മത്തിൽ ഒരു മരമായി
നിന്നു തണൽ എകിടാം ഞാൻ
വര്ഷകാലത്തിലൊരു കുടയായി മാറിടാം
കൊടുംകാറ്റിൽ ഉലയതിരിക്കുവാൻ മറയായി
നിനക്കെന്നുമൊരു തുണയായി ഓമനേ
എന്റെ ജീവിതം തന്നെയും നൽകിടും നിന്റെ
പുഞ്ചിരിപ്പൂവിതൾ വാടാതിരിക്കുവാൻ ..
നറുനിലാവിനെ വെല്ലുമാ പുഞ്ചിരിയിലെല്ലാം
മറക്കുമീ എന്റെ കൈ പിടിച്ചെന്റെ ആയീടുവാൻ
വരിക നീ ഇല്ലാതെനിക്കില്ലൊരു ജീവിതം
എന്നെ ഞാൻ ആക്കുന്ന നീ വരില്ലെങ്കിലൊ
മാഞ്ഞിടും മായാവിഹായസ്സിൽ എന്നുമേ ..
ഊഷരമായൊരെൻ അന്തരാത്മാവിനുള്ളിലെ
ഗ്രീഷ്മതാപം കേട്ടണഞ്ഞു പോയ് .. എന്നിലെ
എന്നെ തിരഞ്ഞു തളർന്നാളിയൊരുദരത്തിലെ
പശി മാറ്റിയ പാഥേയം എന്നോണം നിന്നു നീ ..
നിൻ കടാക്ഷത്തിൽ ആർദ്രമയൊരെൻ മാനസം
അന്നേ അറിഞ്ഞു നീ എന്റെയെന്ന്
നീ ഇല്ലെങ്കിലോ വ്യർഥം എൻ ജീവിതം..
നിൻ ഗന്ധം ആണെന്റെ പ്രാണവായുവതായതും
ഉഷ്ണം വമിക്കുന്ന ഗ്രീഷ്മത്തിൽ ഒരു മരമായി
നിന്നു തണൽ എകിടാം ഞാൻ
വര്ഷകാലത്തിലൊരു കുടയായി മാറിടാം
കൊടുംകാറ്റിൽ ഉലയതിരിക്കുവാൻ മറയായി
നിനക്കെന്നുമൊരു തുണയായി ഓമനേ
എന്റെ ജീവിതം തന്നെയും നൽകിടും നിന്റെ
പുഞ്ചിരിപ്പൂവിതൾ വാടാതിരിക്കുവാൻ ..
നറുനിലാവിനെ വെല്ലുമാ പുഞ്ചിരിയിലെല്ലാം
മറക്കുമീ എന്റെ കൈ പിടിച്ചെന്റെ ആയീടുവാൻ
വരിക നീ ഇല്ലാതെനിക്കില്ലൊരു ജീവിതം
എന്നെ ഞാൻ ആക്കുന്ന നീ വരില്ലെങ്കിലൊ
മാഞ്ഞിടും മായാവിഹായസ്സിൽ എന്നുമേ ..
No comments:
Post a Comment