അങ്ങ് പടിഞ്ഞാറു നിന്ന് കടലിന്റെ ഇരമ്പൽ ചിലപ്പോൾ സംഗീതമായും ചിലപ്പോൾ ഗംഭീര ശബ്ദമായും ഒക്കെ കേൾക്കാം. 10 മണിയോടടുക്കുമ്പോൾ ആ സ്കൂളിന്റെ വരാന്തയുടെ അറ്റത്തു ഓഫീസു മുറിയോട് ചേർന്ന് തൂക്കിയിട്ട ഇരുമ്പു തകിടിൽ തട്ടി ണീം...ണീം...ണീം...ണീം...മുഴങ്ങും.. അതിനു ഒരു ഈണമുണ്ട്..
പരിസരത്തുള്ള അമ്പലത്തിന്റെ മൈക്ക് സെറ്റിലെ ഭക്തിഗാനങ്ങളിൽ ഉണർന്നെഴുന്നേറ്റ നാട്ടുകാരുടെ ചടവ് മാറ്റുന്ന ഉത്തേജനം ആണ് ഈ ഇരുമ്പു തകിടിൽ തട്ടിയുണർത്തുന്നതെന്ന് തോന്നിപ്പോകും..
പരിസരങ്ങളെല്ലാം പെട്ടെന്ന് ഒരു ധൃതിയിൽ ഏർപ്പെട്ട പോലെ. വീടുകളിൽ, അവസാനവട്ടം ഒരുക്കങ്ങൾ നടത്തുന്ന കുട്ടികൾ, അവർക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം നിറക്കുന്ന അമ്മമാർ, കുഞ്ഞുങ്ങളെ കൊണ്ട് പോകാൻ സൈക്കിളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന അച്ചന്മാർ/ അമ്മാവന്മാർ/ അപ്പുപ്പന്മാർ/ ചേട്ടന്മാർ.. കുട്ടികളുടെ ചിരി, കരച്ചിൽ, അഭിനയം, ആകെ ബഹളമയമാണ്. എല്ലാ പ്രവർത്തി ദിവസവും ഈ ബെല്ലടി കേട്ട് കഴിയുമ്പോൾ ഉള്ള പതിനഞ്ചു മിനുട്ടിൽ ഒരു ദിനം കിതപ്പിന്റെ അങ്ങേ അറ്റത്തു എത്തിയ പോലെ..
സ്കൂളിന്റെ വിസ്തൃതാങ്കണത്തിലേക്കു കലപില കൂട്ടി ഒരു പുഴ ഒഴുകി വരുന്നത് പോലെ..
കൗതുകം എന്തെന്നാൽ, കടലിരമ്പലിൻറെയും, ഓടിക്കിതച്ചു തിമിർത്തു വരുന്ന കുട്ടികളുടെ ബഹളങ്ങൾക്കിടയിലും, ഇടയ്ക്കിടെ സുവ്യക്തമായി, ഈ കോലാഹലങ്ങളെ ഒക്കെ ഭേദിച്ച് നിർദ്ദേശങ്ങൾ കേൾക്കാം (മൈക്ക് ഒന്നും ഇല്ലാത്ത സ്കൂൾ കാലഘട്ടം ആണെന്നോർക്കണം). കുട്ടികളെ/പിള്ളേരെ/മക്കളെ അസംബ്ലി ആകാറായി.. എല്ലാരും വേഗം ബാഗ് ഒക്കെ ക്ലാസ്സിൽ വച്ച് റെഡി ആയിക്കേ!! തൊണ്ട കീറി, അലർച്ച ആണ്..നിരന്തരം.. നാലിനെ പിടിച്ചിടുമ്പോൾ മൂന്ന് ചാടി പോകും എന്ന അവസ്ഥയിൽ, മിനിറ്റുകൾക്കുള്ളിൽ അങ്കണത്തിൽ കുട്ടികളെ വരിവരിയായി നിർത്തുക എന്നത് തന്നെ എത്ര ശ്രമകരമാണ്?
L P സ്കൂൾ ആണ്, ഒന്ന് മുതൽ നാല് വരെ ഉള്ള ഭാവിയുടെ വാഗ്ദാനങ്ങളെ അക്ഷരാഭ്യാസം ഉള്ളവർ മാത്രമല്ല, ആ കുട്ടികളെ "മനുഷ്യർ" ആക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം, അങ്ങേയറ്റം പരിഗണന ലഭിക്കേണ്ട ഒരു "വർഗ്ഗം" ആണ് അവിടെ പഠിച്ച പണിയും, പതിനെട്ടടവും, അതിനപ്പുറവും പയറ്റുന്നത്. മേയ്ക്കുന്നത് സാമൂഹിക സംസ്കാരം അറിയാത്ത, മജ്ജയും, മാംസവും, മനസ്സും പുഷ്ടിപ്പെടാത്ത മനുഷ്യക്കുഞ്ഞുങ്ങളെ ആണ്. കുട്ടിച്ചാത്തന്മാർ ആണെങ്കിൽ കുപ്പിയിലടക്കാം, മന്ത്രച്ചരടിട്ടു ബന്ധിക്കാം.. പക്ഷെ ഇത്, മനുഷ്യക്കുഞ്ഞുങ്ങൾ ആണ്.
ഒരാളെങ്കിലും വീണ് കൈ, തല, പുറം, കാല്, പൊട്ടിക്കാത്ത ദിവസമുണ്ടാകാറില്ല. കുട്ടികളുടെ തമ്മിലടി നിയന്ത്രിക്കാത്ത, രക്ഷകർത്താക്കളുടെ കറുത്ത മുഖം കാണാത്ത ഒരു ദിനം പോലും ഉണ്ടാകാറില്ല. സ്വജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങൾ ഒട്ടനവധി. ഇതിനിടയിലും ഈ കൊച്ചു മനുഷ്യരെ പത്തു മുതൽ നാല് വരെ ഒരു മുറിയിൽ പിടിച്ചിരുത്താൻ അനന്യസാധാരണമായ കഴിവ് വേണം. അക്ഷരങ്ങളും, ജീവിതത്തിന്റെ ആദ്യപാഠങ്ങളും, പരിസര പരിചയങ്ങളും, ഭാവനാവളർച്ചക്കുള്ള വളവും, ഗുണപാഠങ്ങളും, ആശയവിനിമയവും, നല്ല ശീലങ്ങളും, അവർക്കുതകുന്ന രീതിയിൽ അവതരിപ്പിച്ചും, "കോമാളി" വേഷം കെട്ടിയാടിയും ക്ഷീണിച്ചു വീഴാറായാലും പിടിച്ചു നിൽക്കുന്നവരെ, പുറത്തു നിന്ന് വീക്ഷിച്ചാൽ തനി വട്ട് ആയോ എന്ന് വരെ തോന്നി പോകും. ചിലപ്പോഴൊക്കെ പിടി വിട്ട് പോയിട്ടുണ്ടാകാം, പക്ഷെ, സമചിത്തതയ്ക്ക് ഇതിനു സമാനമായി മറ്റൊന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഓരോ ക്ലാസ് കഴിയുമ്പോഴും, ഓരോ ദിനം കഴിയുമ്പോഴും പുറത്തേക്കു വരുന്ന ശരാശരി L P സ്കൂൾ ടീച്ചറിന്റെ ശരീരഭാഷ വായിച്ചെടുക്കാനായാൽ, ഒരു നീണ്ടയുദ്ധം കഴിഞ്ഞ മാതിരി ഉണ്ടാകും. ശെരിയാണ്, നീണ്ട യുദ്ധം! പൊതുവെ അവർ അദ്ധ്യാപിക, പക്ഷെ സസൂക്ഷ്മം നോക്കിയാൽ, വീട് വിട്ടു വരുന്ന പിഞ്ചു ഹൃദയങ്ങൾക്ക് ഒരമ്മയുടെ നൈർമല്യം കണ്ടെത്താൻ സാധിക്കുന്നുണ്ടാകും. ടീച്ചറമ്മ കൊടുത്താൽ സ്വന്തം അമ്മ കൊടുക്കുന്നതിനേക്കാൾ സ്വാദോടെ ഉച്ചയൂണ് കഴിക്കുന്ന കുഞ്ഞുങ്ങളെയും കാണാം..
വൈകുന്നേരം, ജനഗണമന പാടി, ഇടയ്ക്കിടെ കൊട്ട് കിട്ടിയ തകര വീണ്ടും ണീം...ണീം...ണീം...ണീം.. മുഴങ്ങി, അവസാനത്തെ കുട്ടിയും അങ്കണം വിട്ടെന്നുറപ്പിച്ചു മുഖം കഴുകാൻ പോകുന്ന ആ ടീച്ചറിന്റെ പുറമെയുള്ള ചോക്ക് പൊടി മാത്രം വേഗം പോകും.. അന്നേ ദിവസം വലിച്ചു കയറ്റിയ പൊടി, കുട്ടികൾക്കിടയിൽ ഓടി നടന്നു അലറിവിളിച്ചുണ്ടായ തൊണ്ട നൊമ്പരം, വര്ഷാവര്ഷങ്ങളിൽ ഇവ അടിഞ്ഞു കൂടി ജോലിയിൽ നിന്ന് വിരമിക്കാറാകും മുന്നേ തന്നെ ഉണ്ടാകുന്ന ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങൾ...
ജീവിതത്തിന്റെ ഏറിയ പങ്കും, ദിനംപ്രതി, ഓരോ കുഞ്ഞുങ്ങളിലും കൗതുകം ഉണർത്തി കരടിയായും , പട്ടിയായും , പൂച്ചയായും, കുറുക്കനായും, സിംഹമായും, കാണ്ടാമൃഗമായും, പ്രഗത്ഭമതികൾ ആയ വ്യക്തികൾ ആയും, അങ്ങനെ പലതും, പലരുമായും കെട്ടിയാടുന്ന, തൊണ്ട പൊട്ടി അലറുന്ന, അത്ര ആത്മാർഥമായി വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്ന ഈ അമ്മമാരുടെ ഒരു തലമുറയിലെ ടീച്ചർമാരെ കണ്ടു വളർന്നവൻ എന്ന നിലയിൽ, അങ്ങനെ ഒരു ടീച്ചർ ആയ എന്റെ അമ്മയെ കണ്ടു വളർന്നവൻ എന്ന നിലയിൽ, പറയുകയാണ്.. നന്നായി വേഷം കെട്ടിയാടി കുഞ്ഞു കുട്ടികളെ ആത്മാർഥമായി പരിശീലിപ്പിക്കുന്ന, അറിവ് പകരുന്നവരെ, ആ പേരും പറഞ്ഞു ദയവായി കളിയാക്കരുത്.
നിങ്ങളെ, നമ്മളെ, ഈ ലോകത്തിലേക്ക് പിച്ച വപ്പിച്ചവർ ആണ്. നിങ്ങൾക്കു തന്നെ നാണക്കേടാണ്!
ഉള്ളിന്റെ ഉള്ളിൽ നിങ്ങളെ ഓർത്തു തല താഴ്ത്തുന്ന നിങ്ങളെ തന്നെ നിങ്ങൾ കാണുക.!
അവർത്തിക്കാതിരിക്കാം, ചെയ്തു പോയതിനു പശ്ചാതപിക്കാം. പക്ഷെ, വാവിട്ട വാക്ക്, കൈ വിട്ട ആയുധം, social media ഇൽ പരസ്യപ്പെടുത്തിയത്, ഇവ മൂന്നും തിരിച്ചെടുക്കാനാകില്ല!!
ഇനിയെങ്കിലും സ്വയം ലജ്ജ ഉളവാക്കുന്നവ ചെയ്യാതിരിക്കാൻ നമ്മൾക്കോരോരുത്തർക്കും ശ്രമിക്കാം, ശ്രമിച്ചു തുടങ്ങാം.!!!
മാതാ പിതാ ഗുരു ദൈവം.
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

![]() |
| അറവുകാട് ദേവസ്വം L P സ്കൂൾ, അമ്മ പഠിപ്പിച്ചിരുന്ന സ്കൂൾ (Photo Courtesy: Prasanth P. Jayaprakash (Google search)) |

| ഇതിനു പ്രത്യേകം അടിക്കുറിപ്പ് വേണ്ടാന്ന് കരുതുന്നു ! |